ഐരോളി മന്ദിരസമിതി വാർഷികം ആഘോഷിച്ചു

0

ഐരോളി: ശ്രീനാരായണ മന്ദിരസമിതി ഐരോളി , റബാലെ യൂണിറ്റിന്റെ 21 ആമത് വാർഷികം ആഘോഷിച്ചു. ഓം സത്യം ബിൽഡിങ്ങിൽ നടന്ന ആഘോഷ അപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽ സമിതി വൈസ് ചെയർമാൻ എസ്. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഓ. കെ. പ്രസാദ്, സമ്മേളനം ഉദ്ഘാടനം ചെയ്തു. സോണൽ സെക്രട്ടറി എൻ. എസ്. രാജൻ, സമിതി , യൂണിറ്റ് സെക്രട്ടറി സുനിൽ പുരുഷോത്തമൻ, എം. ജി. രാഘവൻ, പി. പി. സദാശിവൻ , മഞ്ജു പ്രേംകുമാർ, വി. കെ. പവിത്രൻ, ലീല തങ്കപ്പൻ, വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളായ ഡി. ഷാജി, പ്രശാന്ത്, ആർ. കെ. പിള്ള, കെ. ജി. ലോകേഷ്, പി. എ. മധു, സുജിത് പിള്ള എന്നിവർ പ്രസംഗിച്ചു. ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒ . കെ. പ്രസാദ് വിശദമായി സംസാരിച്ചു. സമൂഹത്തിന്റെ താഴേക്കിടയിൽനിന്നുള്ളവർക്കു നല്ല വിദ്യാഭ്യാസം നൽകുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുകയുമാണ് സമിതിയുടെ പ്രഥമ ലക്ഷ്യമെന്ന് ഒ. കെ. പ്രസാദ് പറഞ്ഞു. സ്നേഹിക്കാനും സ്നേഹിക്കപ്പെടുവാനും കഴിയുന്ന നല്ല മനുഷ്യനാവാനുള്ള പ്രയത്‌നമാണ് ഓരോ വ്യക്തികളിൽനിന്നും ഉണ്ടാകേണ്ടതെന്നും അതിനു കഴിയാതെ പോകുന്ന അവസ്ഥയെയാണ് നരകം എന്ന് വിശേഷിപ്പിക്കുന്നതെന്നും സമിതി സാംസ്കാരിക വിഭാഗം കൺവീനർ പി. പി. സദാശിവൻ പറഞ്ഞു. മികച്ച മാർക്ക് നേടി വിജയിച്ച കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ചെയ്തു. എല്ലാവർഷവും യൂണിറ്റ് നൽകിവരുന്ന മികച്ച ഗുരുധർമ പ്രചാരകനുള്ള ദോ. കെ. കെ. ദാമോദരൻ സ്മാരക അവാർഡ് ഒ. കെ. പ്രസാദിനും മാതൃകാ കുടുംബത്തിനുള്ള അവാർഡ് സുനിൽ പുരുഷോത്തമന്റെ കുടുംബത്തിനും നൽകി. യൂണിറ്റിലെ മുതിർന്ന അംഗങ്ങളായ കെ. കെ. ബാലകൃഷ്ണൻ, രത്ന തമ്പാൻ എന്നിവരെയും പി. എസ്. പ്രേംകുമാർ, വി. എൻ. സോമൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കലാപരിപാടികളും സദ്യയും ഉണ്ടായിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *