സഹാർ മലയാളി സമാജം വാർഷികം ആഘോഷിച്ചു

മുംബൈ:സഹാർ മലയാളി സമാജം 49ാമത് വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ സഹാറിലെ പട്ടേൽ ഗ്രൗണ്ടിൽ വെച്ച് ആഘോഷിച്ചു. മുഖ്യാതിഥി ഡോ.പി. ജെ. അപ്രൻ ദീപം കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. ജോയിൻ്റ് സെക്രട്ടറി സ്മിതാ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു , പ്രസിഡൻ്റ് കെ .എസ്.ചന്ദ്രസേനൻ അദ്ധ്യക്ഷ പ്രസംഗവും ട്രഷറർ എൻ.പി. വർഗ്ഗീസ് നന്ദിയും പറഞ്ഞു .
ചടങ്ങിൽ SSC/HSC കുട്ടികൾക്ക് മെരിറ്റ് അവാർഡും മുതിർന്ന പൗരന്മാർക്ക് മെമൊൻ്റെ നൽകി ആദരിക്കുകയും ചെയ്തു.. പൻവേൽ സാന്ദ്രാലയയുടെ കരോക്കെ ഗാനമേളയും നൃത്ത പരിപാടിയും ഉണ്ടായിരുന്നു. പരിപാടിക്കു ശേഷം വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു.