മറാഠി- മലയാളി എത്തിനിക് ഫെസ്റ്റിവൽ 2025- മുംബയിലെ കലാപ്രതിഭകൾക്ക് അവസരം

0
ethinic fest murali

മുംബൈ: ഫെബ്രുവരി 15 &16 തീയതികളിൽ വർളി നെഹ്‌റുസെന്ററിൽ വെച്ചു നടക്കുന്ന ‘ മറാഠി- മലയാളി എത്തിനിക് ഫെസ്റ്റിവൽ’ 2025- സീസൺ 6ൽ , കലാപരിപാടികൾ അവതരിപ്പിക്കാൻ കഴിവു തെളിയിച്ച കലാപ്രതിഭകൾക്ക് അവസരം .
ഫെസ്റ്റിൻ്റെ ഭാഗമായി സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള വർളി നെഹ്റു സയൻസ് സെൻററിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലാണ് പരിപാടികളുടെ അവതരണം നടക്കുക.
സെന്ററിന്റെ സഹകരണത്തോടെ ഓൾ മുംബൈ മലയാളി അസ്സോസിയേഷ (അമ്മ )നാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഈ വർഷം കൂടുതൽ പുതുമകളോടെ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ, ലാവണി, കോളി ഡാൻസ്, മംഗള ഗൗരി, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ തനതു കലാരൂപങ്ങളും, മോഹിനിയാട്ടം, തിരുവാതിര , മാർഗംകളി, ഒപ്പന, നാടോടി നൃത്തങ്ങൾ തുടങ്ങിയ കേരളീയ കലകളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ എട്ടു മണിവരെ ക്ഷണിക്കപെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെടും .ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത് എന്ന് പ്രോഗ്രാം കമ്മിറ്റി ഡയറക്ടവും സാമൂഹ്യ- സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകനുമായ ജോജോ തോമസ്സ് അറിയിച്ചു.

മറാഠി- മലയാളം ,ഫോക്ക് ഡാൻസ്,കോലി ഡാൻസ്,മോഹിനിയാട്ടം,ലാവണി,ഭരതനാട്യം,
മംഗള ഗൗരി,ഗാന്ധാല്‍,തിരുവാതിര,ഒപ്പന,മാർഗം കളി,തുടങ്ങിയവയിൽ പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടണം . പ്രവേശനം സൗജന്യമാണ്.

പേര് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ കലാകാരി / കലാകാരൻ മാരുടെ പേര്, കലാപരിപാടിയുടെ പേര്, മൊബൈൽ നമ്പർ, സ്ഥലം എന്നിവ സഹിതം 98215 89956 എന്ന നമ്പറിൽ വാട്സാപ്പിൽ മെസ്സേജ് ചെയ്യണം.
ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 10 പേർക്കു മാത്രമേ അവസരം ലഭിക്കുകയുള്ളൂ

ഏറ്റവും നല്ല ടീമിന് പുരസ്‌കാരങ്ങളും, പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാ പ്രതിഭകൾക്കും സ ർട്ടിഫിക്കറ്റുകളും നൽകുന്നതായിരിക്കും.എൻട്രികൾ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 12
കൂടുതൽ വിവരങ്ങൾക്ക് :പ്രൊഫസർ കേണൽ ഡോക്ടർ കാവുമ്പായി ജനാർദ്ദനനുമായി (കോർഡിനേറ്റർ )
93072001678.ബന്ധപ്പെടണം

13929738 e50a 4791 834a db44b310a1fa741b5f36 db05 491c b65a eeba1f4ded2f

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *