വസായ് ഫൈൻ ആർട്ട്സ് ഫെസ്റ്റിവൽ ഇന്ന് സമാപിക്കും

വസായ് : വസായിലെ ഒരു പറ്റം കലാപ്രേമികളുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ഒൻപതാം ഫെസ്റ്റിവൽ പത്തു വയസുകാരി അനിരുദ്രയുടെ കേളികൊട്ടോടെ ഇന്നലെ ആരംഭിച്ചു.
മാധ്യമ പ്രവർത്തകരായ എം ജി അരുൺ, ഐപ്പ് വള്ളിക്കാടൻ, പ്രിയരാഗ്, വ്യവസായ പ്രമുഖൻ സി എ ആൻ്റൊ, പി വി കെ നമ്പ്യാർ തുടങ്ങി പ്രമുഖർ അണിനിരന്ന സാംസ്കാരിക സമ്മേളനത്തിൽ സംഘടന ചെയർമാൻ പ്രദീപ് പങ്കൻ അദ്ധ്യക്ഷത വഹിച്ചു.
ദ്വിദിന പരിപാടിയുടെ സമാപന ദിനമായ ഇന്ന് രാവിലെ നിഖിൽ പ്രസാദിൻ്റെ നാമസങ്കീർത്തനവും തുടർന്ന് ഗാന ഭൂഷണം പ്രസന്ന വാര്യരും ശിഷ്യരും ത്യാഗരാജ സ്മരണ സംഗീത വിരുന്ന് ഒരുക്കി. വൈകിട്ട് 6.30ന് കൈകൊട്ടിക്കളി. തുടർന്ന് ഡോ: എൻ ജെ നന്ദിനിയും സംഘത്തിൻ്റെ സംഗീതക്കച്ചേരി അരങ്ങേറും.
സമാപന സമ്മേളനത്തിൽ കേളി രാമചന്ദ്രൻ, പി ആർ സഞ്ജയ്, സചിൻ മേനോൻ, എ കെ പ്രഭാകരൻ, വിദ്യാധരൻ എന്നിവർ പങ്കെടുക്കുമെന്ന് ഫൈൻ ആർട്ട്സ് ചെയർമാൻ പ്രദീപ് പങ്കൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫോട്ടോസ് & റിപ്പോർട്ട് : സലീം താജ്