ഭാര്യയുടെ അഞ്ചാം ചരമവാർഷിക ദിനത്തിൽ 58 കാരൻ ആത്മഹത്യചെയ്തു.

.തലശ്ശേരി: ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ പന്ന്യന്നൂർ സ്വദേശി താനൂരിൽ തൂങ്ങി മരിച്ചു. കിഴക്കയിൽ ചന്ദ്രനാണ് (58) താനൂരിൽ പഴയ പ്രിയ ടാക്കീസിന് സമീപം വെള്ളിയമ്പുറം സ്വദേശി ഉണ്ണീൻ കുട്ടി ഹാജിയുടെ വീടിൻ്റെ മുന്നിലെ മാവിൻ മരത്തിൽ തൂങ്ങി മരിച്ചത് .ഇവിടെ കെട്ടിട നിർമ്മാണ ജോലിക്കെത്തിയതായിരുന്നു. ഭാര്യ റീനയുടെ അഞ്ചാം ചരമവാർഷിക ദിനമായിരുന്നു ഇന്ന്.
റിനിൽ, റിജിൽ എന്നിവർ മക്കളാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി