വസായ് ഫൈൻ ആർട്ട്സ് ഫെസ്റ്റിവൽ ഇന്നും നാളെയും

0
vasai

333139a8 62d5 471f be51 03f8530f8869

വസായ് : രണ്ടു ദിവസം നീണ്ടു നിൽക്കുന്ന വസായ് ഫൈൻ ആർട്സ് ഫെസ്റ്റിവലിനു ഇന്ന് തുടക്കം.
വൈകുന്നേരം 6മണിക്ക് 10വയസ്സുകാരി അരിരുദ്ര നയിക്കുന്ന കേളിയോടെ ഫെസ്റ്റിവലിന് ആരംഭം കുറിക്കും.വസായി വെസ്റ്റ് ശബരിഗിരി ക്ഷേത്രം പ്രാർത്ഥന മണ്ഡപത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ
കുമാരി അനിരുദ്ര ചെണ്ടയിലും, കലാനിലയം ജനാർദ്ദനൻ മദ്ധളത്തിലും കേളികൊട്ടും
തുടർന്ന് കുഴൽപറ്റും, കൊമ്പ്പറ്റും അരങ്ങേറും. 7 മണിക്ക് വളർന്നു വരുന്ന പ്രശസ്ത കലാകാരി കുമാരി രഹിത കൃഷ്ണ ദാസ് നയിക്കുന്ന തായമ്പക നടക്കും.

ഉത്ഘാടന സമ്മേളനത്തിൽ പ്രശസ്ത മാധ്യമ പ്രവർത്തകരായ എം ജി അരുൺ, ഐപ്പ് വള്ളികാടൻ,പ്രിയരാഗ്, ടെർമിനൽ ടെക്നോളജി ഡയറക്ടർ സി എ ആന്റോ, റിനഇന്ത്യ യുടെ ഡയറക്ടർ അശോക് മഹേന്ദ്ര,ഡോക്ടർ സുരേഷ് കുമാർ നായർ, സാംസ്‌കാരിക പ്രവർത്തകരായ സുരേന്ദ്രബാബു, എ ബി നായർ അമ്പർനാഥ്, പി വി കെ നമ്പ്യാർ, പി എസ്സ് രാജൻ, കെ ഓ ദേവസ്സി, സുഭാഷ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ വിളക്ക് തെളിയിക്കും..

നാളെ (ഞായറാഴ്ച )കാലത്ത് 9 മണിക്ക് നിഖിൽ പ്രസാദ് നയിക്കുന്ന നാമസങ്കീർത്തനത്തോടെ പരിപാടി കൾക്ക് തുടക്കമാകും .
10.30 മുതൽ ഗാനഭൂഷണം പ്രസന്ന വാര്യരും ശിഷ്യരും നയിക്കുന്ന ത്യാഗരാജ ആരാധനയും വൈകുന്നേരം 6.30 മുതൽ സതി വിജയകുമാറിന്റെ ശിഷ്യർ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും നടക്കും. തുടർന്ന് ഡോക്ടർ എൻ ജെ നന്ദിനി നയിക്കുന്ന സംഗീത കച്ചേരി. കച്ചേരിക്ക് ബോംബെ ഗണേഷ് മൃദഗത്തിലും, ഗോകുൽ അലക്കോട് വയലിൻ, വാഴപ്പിള്ളി കൃഷ്ണകുമാർ ഘടത്തിലും, വിഷ്ണു വി കാമത് ഗഞ്ചിറയിലും പക്കമേളം ഒരുക്കും.
സമാപന സമ്മേ ളനത്തിൽ കേളി രാമചന്ദ്രൻ, പി ആർ സഞ്ജയ്‌, സച്ചിൻ മേനോൻ, എ കെ പ്രഭാകരൻ, വിദ്യാധരൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും…

Spread the love

Leave a Reply

Your email address will not be published. Required fields are marked *