ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇൻകം ടാക്സ് വകുപ്പ്
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയുടെ പ്രധാന ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് പിന്തുണയുള്ള ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇൻകം ടാക്സ് വകുപ്പ്. ഐടി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ചാനൽ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ന്യൂസ് ചാനലിൻ്റെ മാതൃസ്ഥാപനമായ ഭാരത് ബ്രോഡ്കാസ്റ്റിംഗിൽ നിന്ന് കേന്ദ്ര സർക്കാരിന് നൽകാനുള്ള തുക തിരിച്ചുപിടിക്കാൻ നിർദേശിച്ച് രണ്ട് പ്രമുഖ സ്വകാര്യ ബാങ്കുകൾക്ക് തിരുവനന്തപുരത്തെ സെൻട്രൽ ജിഎസ്ടി, സെൻട്രൽ എക്സൈസ് അസിസ്റ്റൻ്റ് കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നൽകിയതായാണ് ചാനൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.