സെയ്ഫ് അലിഖാനെ ആക്രമിച്ച കേസ്: പ്രതി അതുതന്നെ: തിരിച്ചറിഞ്ഞ് മലയാളി നേഴ്‌സ്

0

“കേസിലെ പ്രാഥമിക വിരലടയാള റിപ്പോർട്ടിലും സംശയിക്കുന്ന ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദുമായുള്ള പൊരുത്തമുണ്ട്  “:പോലീസ് 

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പ്രതി ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുഖ്യസാക്ഷിയായ മലയാളി നഴ്സ് ഏലിയാമ്മ ഫിലിപ്പും മറ്റൊരു ജോലിക്കാരിയായ ജുനുവും തിരിച്ചറിഞ്ഞു. കേസിലെ പ്രാഥമിക വിരലടയാള റിപ്പോർട്ടിലും സംശയിക്കുന്ന ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദുമായുള്ള പൊരുത്തമുണ്ട്. മുഖ പരിശോധന റിപ്പോർട്ടിലും അറസ്റ്റിലായ പ്രതിതന്നെയാണ് ആക്രമിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്.
ആറാം നിലയില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് പ്രതിയെന്ന് ഉറപ്പിക്കാനായിരുന്നു മുഖ പരിശോധന. അക്രമം നടത്താനെത്തുന്നതും തിരികെ പോകുന്നതുമായ ദൃശ്യങ്ങള്‍ ഷരീഫുൾ ഇസ്ലാമിന്‍റേതല്ലെന്നും നിരപരാധിയെയാണ് പൊലീസ് പിടികൂടിയതെന്നും പ്രതിയുടെ പിതാവ് ആരോപിച്ചിരുന്നു.എന്നാൽ പ്രതിയുടെ മുഖവും സിസിടിവിയില്‍ നിന്ന് ലഭിച്ച മുഖവും ഒന്നുതന്നെയാണ് എന്നാണ് മുഖപരിശോധനാ റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളതും പ്രതിയെന്ന് പരിശോധനയില്‍ വ്യക്തമായി. ഇനി വിരളടയാള റിപ്പോര്‍ട്ട് കൂടി ലഭിക്കാനുണ്ട്. ഇതുകൂടി കിട്ടിയ ശേഷം അന്വേഷണം അവസാനിപ്പിക്കാനാണ് മുംബൈ പൊലീസിന‍്‍റെ തീരുമാനം.

ജനുവരി 16ന് വീട്ടിൽ വച്ച് കവർച്ചാ ശ്രമം നേരിടുന്നതിനിടയിലാണ് സെയ്ഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടത്. ആറ് തവണയാണ് നടന് കുത്തേറ്റത്. അതേസമയം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ ആശുപത്രി രേഖകളില്‍ വ്യാപക പൊരുത്തക്കേടാണ് സംഭവച്ചിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റിപ്പോർട്ട് വിശദമാക്കുന്നത്. ബാന്ദ്ര വെസ്റ്റിലുള്ള നടന്‍റെ വീട്ടില്‍ അക്രമം നടന്നത് 16ന് പുലർച്ചെ 2.30നാണ്. ആറാം നിലയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ 4.10നാണ് നടനെത്തിയത് എന്നാണ് ലീലാവതി ആശുപത്രിയുടെ രേഖകളിലുള്ളത്. ഫ്ലാറ്റില്‍ നിന്നും പരമാവധി 20 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്താമെന്നിരിക്കെ മണിക്കൂറുകളുടെ വ്യത്യാസമാണ് ആശുപത്രിയിലെത്താനായി വന്നത്. എത്തുമ്പോള്‍ മകന്‍ ഏഴ് വയസുകാരന്‍ തൈമൂര്‍ അലി ഖാന്‍ കൂടെയുണ്ടെന്നാണ് ആശുപത്രി വിശദീകരിച്ചത്. പക്ഷെ രേഖയില്‍ കുടെയുണ്ടായിരുന്നത് സുഹൃത്ത് അഫ്സാര്‍ സെയ്തിയാണ്.

കുത്തേറ്റ മുറിവുകളിലും പൊരുത്തക്കേടുണ്ട്. 16ന് ലീലാവതി ആശുപത്രി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ കുത്തേറ്റ 6 മുറിവുകള്‍ ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ ആശുപത്രി രേഖകളിലുള്ളത് 5 മുറിവുകള്‍ മാത്രമാണ്. ഇനി നടന്‍ പൊലീസിന് നല്‍കിയ വിവരങ്ങളാണ്. അക്രമി വീട്ടില്‍ കയറിയപ്പോള്‍ മുറുകെ പിടിച്ചുവെന്നും കൈ അയഞ്ഞപ്പോള്‍ പിന്‍വശത്ത് തുരുതുരാ കുത്തിയെന്നുമാണ് മൊഴി. അക്രമി ഒരു കോടി രൂപ ആവശ്യപ്പെട്ടതായി നഴ്സ് ഏലിയാമ്മ ഫിലിപ്പ് തന്നോട് പറഞ്ഞെന്നും നടൻ മൊഴി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *