രാമഭദ്രാചാര്യയ്ക്കും ഗുൽസാറിനും ജ്ഞാനപീഠം
ന്യൂഡല്‍ഹി: പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58 മത് ജ്‍ഞാനപീഠ പുരസ്‌കാരം. ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ രചിച്ച ഗുൽസാർ ഉറുദുവിലെ പ്രധാന കവികളിൽ ഒരാളാണ്. 2002ൽ ഉറുദുവിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം. 2013ൽ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം, 2004ൽ പദ്മഭൂഷൺ എന്നിവയും അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുൽസാറിന് ലഭിച്ചിട്ടുണ്ട്. ചിത്രകൂടിലെ തുളസിപീഠിന്‍റെ സ്ഥാപകനും മേധാവിയുമാണ് ഗുരു രാമഭദ്രാചാര്യ. സംസ്കൃതം അടക്കമുള്ള ഭാഷകളിലായി നൂറിലധികം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.