ഉത്രാളിക്കാവ് വെടിക്കെട്ടിന് അനുമതിയില്ല
ഉത്രാളിക്കാവ് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വെടിക്കെട്ടിന് അനുമതിയില്ല. പറ പുറപ്പാട് ചടങ്ങിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താനായി ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ എഡിഎംടി തള്ളി.
പൊലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകളും സമീപകാലത്തുണ്ടായ അപകടങ്ങളും കണക്കിലെടുത്താണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്.