മുംബൈ സാഹിത്യവേദി ചർച്ച നടന്നു

മാട്ടുംഗ : ബി.കെ.എസ് കേരള ഭവനത്തിൽ നടന്ന മുംബൈ സാഹിത്യവേദിയുടെ ഫെബ്രുവരി മാസ ചർച്ചയിൽ ജയശ്രീ രാജേഷ് സ്വന്തം കവിതകൾ അവതരിപ്പിച്ചു. പി എസ് സുമേഷ് അധ്യക്ഷത വഹിച്ച സാഹിത്യ ചർച്ചയിൽ കൺവീനർ കെ പി വിനയൻ സ്വാഗതം പറഞ്ഞു.
ചർച്ചയിൽ സിപി കൃഷ്ണകുമാർ, ഇന്ദിര കുമുദ്, ലിനോദ് വർഗ്ഗീസ്, കളത്തൂർ വിനയൻ,വിക്രമൻ, പി ഡി ബാബു, സി എച്ച് ഗോപാലകൃഷ്ണൻ, ഹരിലാൽ, അഡ്വ രാജ്കുമാർ, രാജേന്ദ്രൻ, കെ പി വിനയൻ, എം ജി അരുൺ, സുമേഷ് തുടങ്ങിയവർ സംസാരിച്ചു .ജയശ്രീ രാജേഷ് മറുപടി പറഞ്ഞു.