സ്നേഹിച്ചയാളെ വിവാഹം കഴിക്കാൻ സമ്മതിച്ചില്ല : നവവധു ആത്മഹത്യ ചെയ്തു.

0

മലപ്പുറം: നവവധുക്കൾ ആത്‍മഹത്യ ചെയ്യുന്ന സംഭവങ്ങൾ കേരളത്തിൽ വർദ്ദിച്ചുവരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിവാഹിതയായ 18 കാരിയാണ് വീട്ടിൽ ആത്‍മഹത്യ ചെയ്തത് . മരണപ്പെട്ട ഷൈമ സിനിവറിന് വിവാഹത്തിൽ താൽപ്പര്യമില്ലായിരുന്നുവെന്നും കുടുംബത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നതായും പോലീസ് അറിയിച്ചു.
ഷൈമയുടെ വിവാഹ വാർത്ത അറിഞ്ഞ ആൺസുഹൃത്ത് ആത്മഹത്യക്കു ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽചികിത്‌സയിലാണ്.
രണ്ട് വർഷം മുമ്പ് അച്ഛൻ ഹൃദയാഘാതം മൂലം മരിച്ചതിനെത്തുടർന്ന് ഷൈമ അച്ഛന്റെ സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹിത്തിനു ശേഷം , ഷൈമ അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.

പോലീസ് അന്വേഷണത്തിൽ ,പെൺകുട്ടിക്ക് വിവാഹത്തിൽ താൽപ്പര്യമില്ലെന്നും കാമുകനൊപ്പം ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട് . പെൺകുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം ഉടൻ ആരംഭിക്കും. കുടുംബാംഗങ്ങളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴികൾ ശേഖരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഷൈമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകനിൽ നിന്ന് ഇന്ന് പോലീസ് മൊഴിയെടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *