ഹ​​ർ​​ഷി​​ന നീ​തി തേ​ടി വീ​ണ്ടും തെ​രു​വി​ലേ​ക്ക്.

0

കോഴിക്കോട്: പ്ര​​സ​​വ ശ​​സ്ത്ര​​ക്രി​​യ​​ക്കി​​ടെ വ‍യ​​റ്റി​​ൽ കത്രിക ) കു​​ടു​​ങ്ങി ദുരിതമനു​​ഭ​​വി​​ച്ച ഹ​​ർ​​ഷി​​ന നീ​തി തേ​ടി വീ​ണ്ടും തെ​രു​വി​ലേ​ക്ക്.
‘വൈ​കു​ന്ന നീ​തി അ​നീ​തി​യാ​ണ്, ഹ​ർ​ഷി​ന​യ്ക്ക് നീ​തി ഉ​റ​പ്പാ​ക്കു​ക’ എന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 13ന് ​രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 5 വ​രെ കോ​ഴി​ക്കോ​ട് കിഡ്‌സൺ കോ​ർ​ണ​റി​ൽ ഹർഷിന വീണ്ടും സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ത്തും.

സ​മ​രം പ്ര​സി​ഡ​ന്‍റ് കെ ​മുരളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ ദി​നേ​ശ് പെ​രു​മ​ണ്ണ​യും ക​ൺ​വീ​ന​ർ മു​സ്‌ത​ഫ പാലാഴി​യും അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ന​ഷ്‌ടപ​രി​ഹാ​രം അ​നു​വ​ദി​ക്കാ​ത്തതിൽ പ്രതിഷേധിച്ചും കേസിലെ പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോട​തി​യി​ൽ​ നിന്ന് വി​ചാ​ര​ണ​ക്ക് സ്‌റ്റേ ലഭിച്ച സാ​ഹ​ച​ര്യ​ത്തി​ലുമാണ് ഹ​ർ​ഷി​ന വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക് നീങ്ങുന്നത്.

തനിക്കൊപ്പ​മു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും നീതി നടപ്പിലാകുന്നില്ലെന്ന് ഹർഷിന പറഞ്ഞു. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ്രോ​സി​ക്യൂ​ഷ​ൻ തങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പ്ര​തി​ക​ൾ​ക്ക് ഹൈക്കോട​തി​യി​ൽ​ നി​ന്ന് സ്‌റ്റേ ​ല​ഭി​ക്കു​ന്ന സാഹചര്യമുണ്ടായതെന്നും ഹ​ർ​ഷി​ന​ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *