സഹാർ മലയാളി സമാജം 49ാ മത് വാർഷികാഘോഷം ഫെബ്രു; 9 ന്
അന്ധേരി: സഹാർ മലയാളി സമാജത്തിന്റ 49-ാ മത് വാർഷികം വിവിധ കലാ പരിപാടികളോട് കൂടി ഫെബ്രുവരി 9 ന് ഞായറാഴ്ച വൈകിട്ട് 6.00 മണിമുതൽ 9.30 വരെ, സഹാറിലെ, ഗുജറാത്തി പട്ടേൽ ഗ്രൗണ്ടിൽ വെച്ച് ആഘോഷിക്കുന്നു.
പരിപാടിയിൽ വിലെ പാർലെ M. L. A അഡ്വ: പരാഗ് അലവാനി മുഖ്യാതിഥി ആയിരിക്കും.ഡോക്ടർ. P. J. അപ്രൈൻ സീനിയർ വൈസ് പ്രസിഡന്റ് , ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ വെച്ച് സമാജത്തിന്റ മുതിർന്ന അംഗങ്ങളെ മുഖ്യാതിഥിയും വീശിഷ്ടാതിഥിയും മെമെന്റോ നൽകി ആദരിക്കുന്നതാണ്, കൂടാതെ 2023-2024 – ൽ S.S.C/H.S.C പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പാസ്സായ, സമാജം അംഗങ്ങളുടെ കുട്ടികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്.രാത്രി 9.30 ന് വിഭവസമൃദ്ധ്യമായ സദ്യയും (സ്നേഹ വിരുന്ന് )ഉണ്ടായിരിക്കും.