“ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് മുകേഷ് തീരുമാനിക്കണം “:സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ
തിരുവനന്തപുരം : ലൈംഗീക പീഡന കേസില്‍ കുറ്റപത്രം സമർപ്പിക്കപ്പെട്ട മുകേഷ് എംഎൽഎ നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. അതേ സമയം ധാർമികതയുടെ പേരിൽ രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി പറഞ്ഞു.
“മുകേഷ് രാജിവെയ്‌ക്കേണ്ട; ആരോപണ വിധേയര്‍ മാറിനില്‍ക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല ” എന്ന പഴയ നിലപാടിൽ തന്നെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതി.
ഡിജിറ്റൽ തെളിവുകളിലൂടെ കുറ്റം തെളിഞ്ഞതായി അന്യേഷണ ഉദ്യോഗസ്ഥർ കുറ്റ പത്രം സമർപ്പിച്ചിട്ടും അന്യേഷണം പൂർത്തിയാകുന്നത് വരെ വേവലാതി വേണ്ടാ എന്ന നിലപാടിലാണ് ശ്രീമതിടീച്ചർ.