“ഉന്നത കുലജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണം ” – സുരേഷ് ഗോപി
ന്യുഡൽഹി : ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യട്ടെയെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി.എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. അത്തരം ജനാതിപത്യ മാറ്റങ്ങൾ ഉണ്ടാകണം.തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ദില്ലിയില്‍ മലയാളികളുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യം നിരവധി തവണ താൻ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.
“കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തായിൽ പോരാ.ബജറ്റ് വകയിരുത്തൽ ഓരോരോ മേഖലകളിലേക്കായാണ് .കേരളം നിലവിളിക്കുകയല്ല വേണ്ടത്, കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ല” കേന്ദ്രമന്ത്രികൂട്ടിച്ചേർത്തു.