ബജറ്റിനെ മണൽ ചിത്രം കൊണ്ട് സ്വാഗതം ചെയ്ത് കലാകാരൻ
പുരി: കേന്ദ്ര ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മലാ സീതാരാമനെ സ്വാഗതം ചെയ്ത് ഒഡീഷയിലെ പുരി ബീച്ചിൽ സാൻഡ് ആര്‍ട്ട് ഒരുക്കികലാകാരൻ .ധനമന്ത്രിയുടെ മുഖവും ഇന്ത്യയുടെ ഫ്‌ളാഗും ബജറ്റിനെ സ്വാഗതം ചെയ്‌തുകൊണ്ടുള്ള കുറിപ്പും ആണ് സാൻഡ് ആര്‍ട്ടിസ്‌റ്റായ (മണല്‍) സുദർശൻ പട്‌നായിക്,നാല് ടൺ മണൽ കൊണ്ട് നിര്‍മിച്ചത്.
“2025 യൂണിയൻ ബജറ്റിനെ സ്വാഗതം ചെയ്യുന്നു, 4 ടൺ മണൽ കൊണ്ടാണ് ഈ ആര്‍ട്ട് സൃഷ്‌ടിച്ചിരിക്കുന്നത്. ബജറ്റിനെ കുറിച്ച് കാതോര്‍ക്കാൻ വളരെ ആവേശത്തോടെ ഞാൻ മറ്റ് ഇന്ത്യക്കാരോടൊപ്പം ചേരുന്നു” എന്ന് അദ്ദേഹം കുറിച്ചു.