പീഡന ആരോപണം:മലയാളി ബിഷപ്പ് രാജിവെച്ചു

0

ലിവർപൂൾ: ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ്പും മലയാളിയുമായ ജോണ്‍ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു. യുവതി സ്വകാര്യ ചാനലിലുടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാജി.രാജിവെച്ചൊഴിയണമെന്ന് സഭയുടെ നിർദേശമുണ്ടായിരുന്നു.

അതേ സമയം ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരെ പരാതി ഉന്നയിച്ചവരിൽ വാറിംഗ്ടണ്‍ രൂപതയുടെ വനിത ബിഷപ്പും ഉണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ തൃപ്തികരവുമായ അന്വേഷണം നടത്തിയില്ലെന്ന് വനിത ബിഷപ്പ് കുറ്റപ്പെടുത്തി. സഭാ നേതൃത്വത്തെ കുറ്റപ്പെട്ടുത്തിക്കൊണ്ട് അവര്‍ തുറന്ന കത്ത് എഴുതിയിരുന്നു. തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോണ്‍ ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്‌സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു. 2019 മുതല്‍ 2023 ബിഷപ്പ് ജോണ്‍ ബ്രാഡ്‌വെല്‍ രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയെന്നാണ് ആക്ഷേപം.

എന്നാൽ ആരോപണങ്ങളെല്ലാം ജോണ്‍ പെരുമ്പളത്ത് നിഷേധിച്ചു.താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയതാണെന്നും ഇതിൽ കഴമ്പില്ലെന്നും കണ്ടെത്തിയതാണെന്നും ജോണ്‍ പെരുമ്പളത്ത് പ്രതികരിച്ചു.രണ്ട് സ്ത്രീകളാണ് ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *