മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവൽ : കമ്മറ്റിരൂപീകരണ യോഗം നാളെ
മുംബൈ :ഫെബ്രുവരി 14 മുതൽ 16വരെ വർളി നെഹറുസയൻസ് സെൻറററിൽ വച്ച് നടക്കുന്ന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ വിജയത്തിനു വേണ്ടിയുള്ള കമ്മിറ്റി രൂപീകരണ യോഗം നാളെ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ദാദറിൽ വെച്ചുനടക്കും.
യോഗത്തിൽ മുംബൈയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സാമൂഹ്യ ,സംസ്കാകാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മഹാരാഷ്ട്രയിലേയും കേരളത്തിൻ്റെയും കലാ- സംസ്കാരിക തനിമകളെ ഏകോപിപ്പിച്ച് പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു വേദി മഹാനഗരത്തിന് സമ്മാനിച്ചു കൊണ്ടാണ് മറാഠി – മലയാളി എത്തിനിക് ഫെസ്റ്റിവലിന് 2017ൽ തുടക്കം കുറിച്ചത്. കേന്ദ്ര സർക്കാറിൻ്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്ററിന്റെ സഹകരണത്തോടെ ഓൾ മുംബയ് മലയാളി അസോസിയേഷനാണ് (അമ്മ ) മുംബയിൽ ആദ്യമായി ഇത്തരം ഒരു പരിപാടിക്ക് രൂപം നൽകിയത്. മുംബൈയിൽ നിരവധി കേരളീയ ഉത്സവങ്ങൾ നടന്നുവരുന്നുണ്ടങ്കിലും, നമ്മുടെ ജന്മഭൂമിയുടേയും കർമ്മഭൂമിയുടെയും കലാസാംസ്കാരിക വൈവിധ്യങ്ങളെ തമ്മിൽ ചേർത്തുകൊണ്ടുള്ള അരങ്ങുകൾ ഇവിടെ ഉണ്ടാകാറില്ല.ഈ ഒരു സാഹചര്യം നിലനിൽക്കുമ്പോഴാണ് മറാഠി മലയാളം എത്ത്നിക്ക് ഫെസ്റ്റിവലിനു രൂപം കൊടുത്തതെന്ന് ഫെസ്റ്റിറ്റിവൽ കമ്മിറ്റി ഡയറക്ടറും അമ്മ പ്രസിഡൻററും സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കൂടിയായ ജോജോ തോമസ് പറഞ്ഞു.
ഈ വർഷം കൂടുതൽ പുതുമകളോടെ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ലാവണി,,, കോളി ഡാൻസ്, മംഗള ഗൗരി, രംഗോളി, തുടങ്ങിയ മഹാരാഷ്ട്രയുടെ കലാരൂപങ്ങളും മോഹിനിയാട്ടം പൂക്കളം , മാർഗംകളി നാടോടിനൃത്തങ്ങൾ ,തുടങ്ങിയ കേരളീയ കലകളും എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മണി മുതൽ 8 മണി വരെ ക്ഷണിക്കപെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെടും .
ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത് ഫെസ്റ്റിന്റെ ഭാഗമായി മുംബയിലേയും പ്രാന്തപ്രദേശങ്ങളിലേയും 1700 സ്കുളുകളിൽ അറിയിപ്പു നൽകി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്കാരിക വിനിമയം അടിസ്ഥാനമാക്കിയ വിഷയത്തിൽ കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ചിത്രരചനാ, ,പ്രസംഗം, രംഗോളി, പൂക്കളം, ലാവണി മോഹിനാ മോഹിനിയാട്ടം ,കോളിഡാൻസ് തുടങ്ങി വിവിത സംഗിത മത്സരങ്ങൾ, സ്കുളുകൾ തമ്മിൽ നടക്കുന്ന മൽസരങ്ങളായിട്ടാണ് നടത്തുന്നത് .
ഇതിനോടകം തന്നെ മിനി യുവജനോൽസമായി ഫെസ്റ്റ് മാറി കഴിഞതായി ഭാരവാഹികൾ പറഞ്ഞു.
നമ്മുടെ സാംസ്കാരിക പൈതൃക സവിശേഷതകളും മൂല്യങ്ങളും മറുനാടന് മലയാളികളുടെ മനസുകളില്ചിര പ്രതിഷ്ഠ നേടുന്നതിനുംഭാരതത്തിലെ മറ്റ് ജനവിഭാഗങ്ങളിലേക്ക് നമ്മുടെ സാംസ്കാരിക മഹിമയെക്കുറിച്ച് അറിവുണ്ടാകുന്നതിനുമാണ് ഇത്തരംപരിപാടിസംഘടിപ്പിക്കുന്നതു കൊണ്ട് ലക്ഷ്യം ഇടുന്നത് .എല്ലാ മലയാളികളുടെയും സഹകരണത്തൊടെ ഇതര ജന വിഭാഗകാരുടെ ഇടയിൽ ഇതെത്തിക്കാനുള്ള ശ്രമവും തുടങ്ങിയതായി ജോജോ തോമസ് പറഞ്ഞു .
ഇതിന്റെ ഭാഗമായി സെമിനാറുകൾ ,മലയാളി -മറാഠിഎഴുത്തുകാരും കവികളും പങ്കെടുക്കുന്ന
സഹിത്യ സമ്മേളനം എന്നിവയും ഉണ്ടായിരിക്കും .എല്ലാ മലയാളി സാമുഹിക സാംസ്കാരിക പ്രവര്ത്തകരും ശനിയാഴ്ച നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരഭാഹികള് അഭ്യർത്ഥിച്ചു.
കുടുതെല് വിവരങ്ങൾക്ക് :
9920442272
9833697356