ചൈനീസ് പുതുവർഷാഘോഷത്തിൽ മലയാളത്തനിമയും!

ഹോങ് കോങ്: ഹോങ്ക് കോങ്ൽ നടന്ന ചൈനീസ് പുതു വത്സാരാഘോഷങ്ങൾക്ക് മലയാളത്തനിമയുടെ മിഴിവേകി മലയാളം അക്കാദമി.
ഹോങ് കോങ്ങിൽ എല്ലാ വർഷവും നടക്കുന്ന ചൈനീസ് പുതുവത്സരാഘോഷ പരിപാടിയിലാണ് കൗതുകമുണർത്തുന്ന ഈ മലയാളി സാന്നിധ്യം. ഹോങ് കോങ്ങിലെ ഏറ്റവും പ്രമുഖമായ സാംസ്കാരികോത്സവമാണ് ഈ പരേഡ്.ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സംസ്കാരങ്ങൾ ദൃശ്യ വിരുന്നൊരുക്കുന്ന ഈ പരേഡിൽ ഇതാദ്യമായിട്ടാണ് കേരളത്തിന്റെ സാന്നിധ്യം.
2017 ൽ സ്ഥാപിതമായ ഹോങ് കൊങ്ങിലെ മലയാളം അക്കാദമിയാണ് കഥകളിയും മോഹിനിയാട്ടവും തെയ്യവും ഒപ്പനയും തിരുവാതിരയും ചിങ്കാരി മേളവും കാവടിയുമെല്ലാം ഉൾപ്പെട്ട കേരളത്തിന്റെ മനോഹരങ്ങളായ കലാരൂപങ്ങൾ ഒരുക്കിയത്. നമ്മുടെ സാംസ്കാരിക പൈതൃകം ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ കിട്ടിയ സുവർണ്ണാവസരമായാണ് ഇതിനെ കാണുന്നത് എന്ന് മലയാളം അസോസിയേഷൻ പ്രസിഡന്റ് എം. ഗോപിനാഥ് അറിയിച്ചു.
കൈയടിയും സെൽഫിയുമൊക്കെയായി ആവേശത്തോടെയാണ് ഹോങ് കൊങ് ജനത പരേഡിനെ സ്വീകരിച്ചത്.