മതചടങ്ങിനിടെ 65 അടിയുള്ള താത്ക്കാലിക വേദി തകര്‍ന്നു; എഴുപേർക്ക് ദാരുണാന്ത്യം

0
up

baghpat laddu mahotsav accident news 1024x576 1

ബാഘ്‌പത്: മതചടങ്ങിനായി നിര്‍മ്മിച്ച താത്ക്കാലിക വേദി തകര്‍ന്ന് വീണ് ഏഴു പേര്‍ മരിച്ചു. നാൽപതോളം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ബാഘ്പത് ജില്ലയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

ബാഘ്പതില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ബറൗത് നഗരത്തില്‍ ഗാന്ധി റോഡിലുള്ള ശ്രീ ദിഗംബര്‍ ജെയിന്‍ ഡിഗ്രി കോളജ് മൈതാനത്താണ് അപകടം നടന്നത്. ഭഗവാന്‍ ആദിനാഥിന്‍റെ അഭിഷേകത്തിനായി നിര്‍മ്മിച്ച വേദി തകര്‍ന്ന് വീഴുകയായിരുന്നു. ജൈന സമുദായത്തിന്‍റെ മോക്ഷ കല്യാണക് നിര്‍വാണ മഹോത്സവെന്ന പരിപാടിയുടെ ഭാഗമായിരുന്നു ഇത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി തുടര്‍ന്നു വരുന്ന ആഘോഷപരിപാടിയാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *