കെജ്‌രിവാളിനെപ്പോലെ പെരുംകള്ളങ്ങൾ പറയുന്നൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല -അമിത്ഷാ

0

 

ന്യൂഡൽഹി: കെജ്‌രിവാളിനെപ്പോലെ പെരുംകള്ളങ്ങൾ പറയുന്ന ഒരാളെ തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . വിവിധ ആളുകളിൽ നിന്ന് നിർദേശങ്ങൾ തേടിയാണ് നടപ്പാക്കാൻ കഴിയുന്ന വാഗ്ദാനങ്ങൾ തങ്ങൾ നൽകിയതെന്നും അതെല്ലാം നടപ്പാക്കികൊണ്ടിരിക്കയാണെന്നും അമിത്ഷാ പറഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ
ബിജെപിയുടെ മൂന്നാംഘട്ട പ്രകടനപത്രിക ഇന്ന്പുറത്തിറക്കുന്ന വേളയിലാണ് അമിത് ഷാ അരവിന്ദ് കെജ്രിവാളിനെ നിശിതമായി വിമർശിച്ചത്.

പക്ഷേ വാഗ്‌ദാനങ്ങൾ നൽകുകയും അവ നിറവേറ്റാതിരിക്കുകയും പിന്നീട് പൊതുജനങ്ങൾക്ക് മുന്നിൽ വ്യാജ മുഖങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന സർക്കാരാണ് ഡൽഹിയിൽ ഭരിക്കുന്നത്.
സർക്കാർ ബംഗ്ലാവ് എടുക്കില്ലെന്നും പറഞ്ഞയാൾ വാഗ്‌ദാനം ലംഘിച്ചതിനും ഷാ കെജ്‌രിവാളിനെ വിമർശിച്ചു. 50,000 ചതുരശ്ര അടി വിസ്‌തീർണമുള്ള ‘ശീഷ് മഹൽ’ നിർമിക്കാൻ 51 കോടിയിലധികം രൂപ ചെലവഴിച്ചു. സ്‌കൂളുകൾക്കും ക്ഷേത്രങ്ങൾക്കും ഗുരുദ്വാരകൾക്കും സമീപം മദ്യശാലകൾ തുറന്ന് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികൾ നടത്തിയിട്ടുണ്ട്.ഡൽഹിയിലെ മുൻ വിദ്യാഭ്യാസ മന്ത്രിയാണ് മദ്യക്കമ്പനി നടത്തിയത്. ഏഴ് വർഷത്തിനുള്ളിൽ യമുന നദി വൃത്തിയാക്കുമെന്നും ലണ്ടനിലെ തേംസ് നദി പോലെ അതിനെ ശുദ്ധീകരിക്കുമെന്നും കെജ്‌രിവാൾ വാഗ്‌ദാനം ചെയ്‌തിരുന്നു. പൈപ്പുകളിലൂടെ ശുദ്ധജലം നൽകുമെന്ന വാഗ്‌ദാനം നിറവേറ്റാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.

പക്ഷേ കെജ്‌രിവാളും അദ്ദേഹത്തിന്‍റെ നിരവധി മന്ത്രിമാരും അഴിമതി കേസുകളിൽ ജയിലിലായി. അദ്ദേഹത്തിന് ജാമ്യം മാത്രമാണ് ലഭിച്ചത്. ജാമ്യത്തെ ക്ലീൻ ചിറ്റായി ഉപയോഗിക്കുന്നത് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നില്ല, എന്നും ഷാ വിമർശിച്ചു.

ഒരു ദലിത് ഉപമുഖ്യമന്ത്രിയെ നിയമിക്കുമെന്ന വാഗ്‌ദാനം നിറവേറ്റുന്നതിലും കെജ്‌രിവാളിനെ ഷാ വിമർശിച്ചു. ഏറ്റവും ഗുരുതരമായ പ്രശ്‌നം ഡൽഹിയിലെ അഴിമതിയുടെ തോതാണ്. മദ്യക്കമ്പനി, ഡൽഹി ജലബോർഡിൽ 28400 കോടിയുടെ അഴിമതി, റേഷൻ വിതരണത്തിൽ 5400 കോടിയുടെ അഴിമതി, സ്‌കൂൾ ക്ലാസ് മുറികളിൽ 1300 കോടിയുടെ അഴിമതി, സിസിടിവി സ്ഥാപിക്കലിൽ 571 കോടിയുടെ അഴിമതി തുടങ്ങിയ അഴിമതികൾ നടന്നിട്ടുണ്ട്.

നരേന്ദ്ര മോദി സർക്കാർ ഡൽഹിയിൽ വിവിധ റോഡ് നിർമ്മാണങ്ങൾക്കായി 41,000 കോടിയും, റെയിൽവേയ്ക്ക് 15,000 കോടിയും, വിമാനത്താവളത്തിന് 21,000 കോടിയും ചെലവഴിച്ചു. ആം ആദ്‌മി പാർട്ടിയും ബിജെപിയും തമ്മിൽ ജോലിയുടെയും വാഗ്‌ദാനങ്ങളുടെയും സംസ്‌കാരം വ്യത്യസ്‌തമാണ്. പറയുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ് ബിജെപിയുടെ സംസ്‌കാരം.

ഇത്തരം വ്യാജ രാഷ്ട്രീയം നിർത്തണമെന്ന് ഞാൻ കെജ്‌രിവാളിനോട് അഭ്യർഥിക്കുന്നു. ഇത് അവസാനിപ്പിക്കണം എന്നും ഷാ കൂട്ടിച്ചേർത്തു. ഫെബ്രുവരി 5 ന് ഒറ്റ ഘട്ടമായി ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും, ഫെബ്രുവരി 8 ന് വോട്ടെണ്ണും. ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്ക് ആകെ 699 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *