പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6യുവാക്കൾ കസ്റ്റഡിയില്‍

പത്തനംതിട്ട: പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 6 പേർ കസ്റ്റഡിയില്‍.
പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമടക്കം ഒമ്പതുപേര്‍ പീഡിപ്പിച്ചതായി പതിനേഴുകാരി മൊഴി നല്കിയ പശ്ചാത്തലത്തില്‍ അടൂര്‍ പൊലീസാണ് ആലപ്പുഴയിൽ നിന്നും പത്തനംതിട്ടയിൽ നിന്നുമായി പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തു. കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.