മഹാരാഷ്ട്രയിൽ സൈന്യത്തിന്റെ ആയുധ നിർമാണശാലയിൽ സ്ഫോടനം :5 മരണം
മുംബൈ: മഹാരാഷ്ട്രയിലെ ഭണ്ഡാരയിലെ ഓർഡിനൻസ് ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 5 പേർ മരിച്ചു, 10 ജീവനക്കാർക്കായി തിരച്ചിൽ, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. രാവിലെ 10.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. അഗ്നിശമന സേനയും പോലീസും പ്രാദേശിക ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
. ജവഹർ നഗർ ഏരിയയിൽ പ്രവർത്തിക്കുന്ന ഫാക്ടറിയുടെ എൽടിപി സെക്ഷനിലാണ് സ്‌ഫോടനമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. സ്‌ഫോടനം നടക്കുമ്പോൾ സെക്ഷനിൽ 14 ജീവനക്കാർ ജോലി ചെയ്തിരുന്നതായും ഇതിൽ മൂന്ന് പേരെ ജീവനോടെ രക്ഷിച്ചതായും ഒരാൾ മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.