എഐ പോലുള്ള സാങ്കേതിക വിദ്യകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും ‘: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

0

ന്യൂഡൽഹി: എഐ പോലുള്ള നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെ പരിവര്‍ത്തനം ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഇതില്‍ വരാൻ സാധ്യതയുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മാനേജ്മെന്‍റ് ബോഡികളുടെ (ഇഎംബി) ദ്വിദിന അന്താരാഷ്‌ട്ര സമ്മേളനത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), സൈബർ സുരക്ഷ എന്നിവയിലെ പുരോഗതിയിലൂടെ വരും വർഷങ്ങളിലെ തെരഞ്ഞെടുപ്പുകൾ പുനർരൂപകൽപ്പന ചെയ്യും.

കാര്യക്ഷമത, സുതാര്യത, വോട്ടർമാരുടെ ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കുന്നതിൽ സാങ്കേതിക വിദ്യയുടെയും ഡിജിറ്റൽ നവീകരണങ്ങളുടെയും പങ്ക് വലുതാണ്. അപകട സാധ്യതകൾ ലഘൂകരിക്കുന്നതിന് സാങ്കേതിക വെല്ലുവിളികള്‍ നേരിടാനുള്ള തന്ത്രങ്ങൾ കാര്യക്ഷമമാക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *