പറന്നിറങ്ങി, തിരിച്ചുപോയി, പോളിനെ കൊണ്ടുപോകാൻ വേണ്ടത് ICU ആംബുലന്‍സ്, എത്തിച്ചത് സാധാരണ ഹെലിക്കോപ്റ്റര്‍.
വയനാട്: ആദ്യമായി വയനാട്ടിൽ പരുക്കേറ്റയാളെ കൊണ്ടുപോകുന്നതിനു ഹെലികോപ്റ്റർ എത്തിയിട്ടും ആനയുടെ ആക്രമണത്തിൽ നെഞ്ച് തകർന്ന പോളിന്റെ ജീവൻ രക്ഷിക്കാനായില്ല.വന്ന ഹെലികോപ്റ്റർ ഉപയോഗിക്കാനും സാധിച്ചില്ല.17 ദിവസത്തിനിടെ മൂന്ന് പേരാണ് മാനന്തവാടി ഭാഗത്ത് ആനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് കുറുവ ദ്വീപ് ടൂറിസം കേന്ദ്രം ജീവനക്കാരനായ പോളിനെ കാട്ടാന ചവിട്ടിയത്. നെഞ്ചിൽ ചവിട്ടേറ്റ പോളിന്റെ വാരിയെല്ല് തകർന്ന് ഗുരുതരമായി പരുക്കേറ്റു.
പോളിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ എയർ ആംബുലൻസ് എത്തുമെന്ന് അറിഞ്ഞത്. ഇതോടെ എയർ ആംബുലൻസിനായി അൽപ്പനേരം കാത്തുനിന്നു. സമയം വൈകുന്നത് ജീവൻ അപകടത്തിലാകുമെന്നായതോടെ ആംബലുൻസ് റോഡ് മാർഗം കോഴിക്കോട്ടേക്ക് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. ഇതിനിടെ ഹെലികോപ്റ്റർ കൽപറ്റയിൽ ഇറക്കാനായിരുന്നു തീരുമാനം. റോഡ് മാർഗം പോയ ആംബുലൻസ് കൽപ്പറ്റയിൽ കാത്തുനിന്നു. എയർ ആംബുലൻസ് വൈകിയതോടെ റോഡ് മാർഗം യാത്ര തുടർന്നു. പോളിനെ ഐസിയു സംവിധാനമുള്ള ആംബുലൻസിലേ കൊണ്ടുപോകാൻ സാധിക്കുമായിരുന്നുള്ളു. നാലു പേർക്ക് ഇരുന്ന് സഞ്ചരിക്കാൻ സാധിക്കുന്ന ഹെലികോപ്റ്ററാണു മാനന്തവാടിയിൽ എത്തിയത് എന്നാണു വിവരം. ഈ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല പോൾ. അതിനാലാണു ഹെലികോപ്റ്റർ കൽപറ്റയിലേക്കു പോകാതിരുന്നത്. ആംബുലൻസ് ചുരം കടന്നതോടെ ഹെലികോപ്റ്റർ തിരിച്ചുപോയി