‘ലാഡ്‌ലി ബഹൻ’ യോജനയുടെ ഗുണഭോക്താവായി ബംഗ്ളാദേശിയും
മുംബൈ: നഗരത്തിൽ അനധികൃതമായി തങ്ങിയ അഞ്ച് ബംഗ്ലാദേശി പൗരന്മാരെയും ബംഗ്ലാദേശ് പൗരന്മാർക്ക് അഭയം നൽകിയതിന് ഒരു സ്വദേശിയെയും മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ, ബംഗ്ലാദേശ് പൗരന്മാരിൽ ഒരാൾ സർക്കാർ പദ്ധതിയായ മുഖ്യമന്ത്രി മജ്ഹി ‘ലാഡ്‌ലി ബഹൻ’ യോജനയുടെ ഗുണഭോക്താവാണെന്ന് പോലീസ് കണ്ടെത്തി .ബിസ്തി ഷെയ്ഖ്, ബിസ്തി അലി, ഊർമിള ഖാത്തൂൺ, മുഹമ്മദ് മുസ്തഫ മുൻസി, മുഹമ്മദ് ഒസികുർ അലി, മഹാദേവ് യാദവ് എന്നിവരെയാണ് ദക്ഷിണ മുംബൈയിലെ കാമാത്തിപുരയിൽ പോലീസ് അറസ്റ്റ് ചെയ്തത് . മഹാദേവ് യാദവ് പ്രദേശവാസിയായ അവരുടെ ഏജന്റാണ് .
അതേസമയം, തൻ്റെ കക്ഷി ഇന്ത്യക്കാരനാണെന്നും അത് തെളിയിക്കാനുള്ള എല്ലാ രേഖകളും തൻ്റെ പക്കലുണ്ടെന്നും ഊർമിള ഖാത്തൂണിനുവേണ്ടി ഹാജരായ അഭിഭാഷകൻ സുനിൽ പാണ്ഡെ അവകാശപ്പെട്ടു. ലഡ്കി ബഹിൻ പദ്ധതിയുടെ രണ്ട് ഗഡുക്കൾ അവളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, നഗരത്തിൽ ഇവർക്ക് താമസ സൗകര്യം നൽകിയ യാദവ് ഒഴികെ എല്ലാവരും ബംഗ്ലാദേശികളാണെന്ന് പൊലീസ് അറിയിച്ചു.