മണവാളന്റെ മുടി മുറിച്ച് ജയില്‍ അധികൃതര്‍
തൃശൂര്‍: കേരളവര്‍മ കോളജ് വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായുടെ മുടി മുറിച്ച് ജയില്‍ അധികൃതര്‍. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മണവാളന്റെ മുടി മുറിച്ചത് തൃശൂര്‍ ജില്ലാ അധികൃതരാണ്. ജയില്‍ ചട്ടപ്രകാരമാണ് മുടി മുറിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
മുടി മുറിച്ചതിനെത്തുടര്‍ന്ന് മണവാളന് മാനസികാസ്വാസ്ഥ്യം ഉണ്ടായതായാണ് വിവരം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം മണവാളനെ റിമാന്‍ഡ് ചെയ്തിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.