സർപഞ്ച് വധം :വിചാരണ മുംബൈയിൽ നടത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക അഞ്ജലി ദമാനിയ

0

മുംബൈ: സർപഞ്ച് സന്തോഷ് ദേശ്മുഖ് വധക്കേസിൻ്റെ വിചാരണ മുംബൈയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് അഞ്ജലി ദമാനിയ ബുധനാഴ്ച മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ലയെ കണ്ടു.കൊലക്കേസ് പ്രതികളെ മറ്റ് ജയിലുകളിൽ നിന്ന് നഗരത്തിലെ ആർതർ റോഡ് ജയിലിലേക്ക് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു.
പോലീസും പ്രതികളിലൊരാളായ വിഷ്ണു ചാത്തേയും തമ്മിൽ ഒത്തുകളിച്ചതായി ദമാനിയ ആരോപിച്ചു, അവൻ്റെ ഇഷ്ടപ്രകാരംആണ് പോലീസ് ലാത്തൂർ ജയിലിലേക്ക് മാറ്റിയതെന്നും ദമാനിയ ഡിജിപിയെ അറിയിച്ചു.

മുംബൈയിൽ ശുക്ലയുമായുള്ള കൂടിക്കാഴ്ചയിൽ, ബീഡിലെ നിലവിലുള്ള “ഭീകര” അന്തരീക്ഷത്തെക്കുറിച്ച് ദമാനിയ ഉന്നത പോലീസ് ഉദ്യോഗസ്ഥയെ ധരിപ്പിച്ചു.
മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ടെയുടെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള കമ്പനികളിൽ മന്ത്രിയുടെ സഹായിയും കൊള്ളയടിക്കൽ കേസിലെ പ്രതിയുമായ വാൽമിക് കരാദ് ഓഹരിയുടമയാണ് എന്നതിന്റെ വിശദാംശങ്ങളും സമർപ്പിച്ചതായി ആക്ടിവിസ്റ്റ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മന്ത്രി ധനഞ്ജയ് മുണ്ടെയ്ക്ക് ഓഹരി പങ്കാളിത്തമുള്ള ഒരു പഞ്ചസാര മില്ലിലേക്ക് 62 കോടി രൂപയുടെ സർക്കാർ വായ്പ നൽകിയിട്ടുണ്ടെന്നും,ഈ കാര്യം അഴിമതി വിരുദ്ധ ബ്യൂറോയുടെ സൂക്ഷ്മപരിശോധനയ്ക്ക് ഉത്തരവിടാനും ദമാനിയ ഡിജിപി ശുക്ലയോട് അഭ്യർത്ഥിച്ചു.മന്ത്രിമാരായ ധനഞ്ജയ് മുണ്ടെയും പങ്കജമുണ്ടെയും സർപഞ്ചിൻ്റെ കൊലപാതകം അന്വേഷിക്കും വരെ മന്ത്രിസ്ഥാനം ഒഴിയണംഎന്ന് നേരത്തെ ഇവർ ആവശ്യപ്പെട്ടിരുന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *