കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
മലയാറ്റൂരില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വഴി വെട്ടിയാണ് കിണറ്റില്‍ നിന്ന് ആനയെ കരകയറ്റിയത്. മൂന്നു മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ആനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇല്ലിത്തോട് റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ ഇന്ന് രാവിലെയാണ് കുട്ടിയാനയെ കണ്ടത്. കിണറിന് സമീപത്ത് കാട്ടാനകൂട്ടം നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ വൈകിയിരുന്നു. പിന്നീട് കാട്ടാനക്കൂട്ടത്തെ പടക്കം പൊട്ടിച്ച് തുരത്തിയതിന് ശേഷമാണ് വനം വകുപ്പ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.
രക്ഷപ്പെടുത്തിയ കുട്ടിയാന ആനക്കൂട്ടത്തിനടുത്തേക്ക് പോയെന്ന് വനപാലകര്‍ പറഞ്ഞു.