ബിജെപി പ്രകടന പത്രിക അപകടകരം : കെജ്‌രിവാള്‍

0

ന്യൂഡല്‍ഹി: ഡൽഹി നിയമസഭാതെരഞ്ഞെടുപ്പിനായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക രാജ്യത്തിന് ആപത്ക്കരമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ സൗജന്യ വിദ്യാഭ്യാസം ഇല്ലാതാക്കാന്‍ ബിജെപി പദ്ധതി ത യ്യാറാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അധികാരത്തിൽ വന്നാൽ മൊഹില്ല ക്ലിനിക്കുകളടക്കം അടച്ച് പൂട്ടി സൗജന്യ ആരോഗ്യ സേവനങ്ങളുടെയും കടയ്ക്കല്‍ കത്തി വയ്ക്കാനാണ് ഇവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപണമുയർത്തി.

ബിജെപി തങ്ങളുടെ യഥാര്‍ത്ഥ താത്‌പര്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വോട്ടര്‍മാര്‍ അവരെ പിന്തുണയക്കരുതെന്നും കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു.. ബിജെപി അധികാരത്തില്‍ വന്നാല്‍ നിലവിലുള്ള സൗജന്യങ്ങളെല്ലാം റദ്ദാക്കപ്പെടുകയും പാവങ്ങള്‍ക്ക് ഡല്‍ഹിയില്‍ ജീവിക്കാന്‍ കഴിയാതെ വരുകയും ചെയ്യുമെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *