എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ന്യൂ ഡൽഹി : മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടര്‍ന്ന് ഇന്ന് രാവിലെയാണ് ബെംഗളൂരു എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1996ലാണ് ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായി ദേവഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. കൂടാതെ ആറ് തവണ ലോക്സഭാംഗവും ഏഴ് തവണ നിയമസഭാംഗവുമായി.