മൊബൈൽ പിടിച്ചുവച്ചു : അദ്ധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി(VIDEO)
പാലക്കാട് : മൊബൈൽ പിടിച്ചുവെച്ച പ്രധാനാധ്യാപകന് നേരെ വിദ്യാർത്ഥിയുടെ ഭീഷണി .
രംഗം ചിത്രീകരിച്ചയാൾക്ക് നേരെയും വിദ്യാർത്ഥി കൊലവിളി നടത്തി .പാലക്കാട് തൃത്താല സ്‌കൂളിലെ
പ്ലസ് വൺ വിദ്യാർത്ഥിയാണ് ഭീഷണി മുഴക്കിയത് . മൊബൈൽ തിരിച്ചു തന്നില്ലെങ്കിൽ വെറുതെ വിടില്ല ,പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്ന് അധ്യാപകന് മുന്നിൽ കസേരയിൽ ഇരുന്ന് കൈച്ചൂണ്ടി വിദ്യാർത്ഥി സംസാരിക്കുന്നുണ്ട് .കൂടെവന്ന സ്ത്രീ (അമ്മ ?)യുടെ മുന്നിൽവെച്ചാണ് ഭീഷണി . അദ്ധ്യാപകന്റെ അനുവാദമില്ലാതെ മേശയുടെ മുകളിൽ വെച്ച മൊബൈൽ സ്ത്രീ എടുക്കുക്കുന്നതും ദൃശ്യത്തിൽ കാണാം . ക്ളാസ്സിൽ വിദ്യാർത്ഥികൾ മൊബൈൽ ഉപയോഗിക്കാൻ പാടില്ലാ എന്ന കർശന നിർദ്ദേശത്തെ മറികടന്ന കരണത്താ ലാണ് മൊബൈൽ അദ്യാപകൻ പിടിച്ചുവെച്ചിരുന്നത്.