കാലുകളിൽ മുറിവ്, ഹൃദയ വാൽവിൽ ബ്ലോക്ക്: ഗോപൻ സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

0

 

തിരുവനന്തപുരം :നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ  മരണത്തിൽ, പ്രാഥമിക പോസ്റ്റുമോര്‍ട്ടംറിപ്പോര്‍ട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്  വന്നു.     റിപ്പോർട്ടിൽ ശരീരത്തിൽ അസ്വാഭാവികമായി മുറിവുകളോ, ക്ഷതമോ കണ്ടെത്തിയില്ല. കാലുകളിൽ പഴക്കം ചെന്ന മുറിവുണ്ട്. ഇത് പ്രമേഹത്തെ തുടർന്ന് ഉണ്ടായതാണ്. ഹൃദയ വാൽവിൽ രണ്ട് ബ്ലോക്ക് കണ്ടെത്തി. ഇത് മരണകാരണമായോ എന്ന് പറയാൻ കഴിയില്ല.

ദീർഘനാളായി കിടപ്പിലായിരുന്നു ഗോപൻ.  ഇതിൻ്റെ ഭാഗമായ ചെറിയ മുറിവുകളും, കരിവാളിപ്പും ശരീരത്തിലുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പ്രാഥമിക റിപ്പോർട്ടിൽ തെളിവ് കണ്ടെത്തിയിട്ടില്ല. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കിട്ടിയാലെ മരണകാരണത്തിൽ വ്യക്തത ഉണ്ടാകു. ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധന ഫലം വരാൻ ഇനിയും സമയമെടുത്തേക്കും

ഹൈന്ദവാചാരപ്രകാരം വിപുലമായ ചടങ്ങുകളോടെയായിരുന്നു മൃതദേഹം വീണ്ടുംസംസ്കരിച്ചിരുന്നത്.. നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ ശരീരം എത്തിച്ചത്.ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ സമാധി ചടങ്ങുകൾക്ക് നേതൃത്വം നൽകി. VSDP, ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ സമാധി ചടങ്ങുകൾക്കു നേതൃത്തം നൽകി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *