ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം: ഉദ്‌ഘാടക -സാമൂഹ്യ പ്രവർത്തക ലളിത ധാര
ഡോംബിവില്ലി: പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയുടെ ഈ വർഷത്തെ വാർഷികാഘോഷം പ്രമുഖ സംഘാടകയും , ഫെമിനിസ്റ്റും ജെൻഡർ ആക്ടിവിസ്റ്റുമായ ലളിതധാര ഉത്‌ഘാടനം നിർവഹിക്കും . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വനിതാ എഴുത്തുകാരുടെ കൃതികൾ നൃത്തരൂപത്തിലാക്കി ജനങ്ങളിൽ എത്തിക്കാനായി വുമൺ കി ബാത്ത് എന്ന യുട്യൂബ് ചാനലും ഇവർ നടത്തുന്നുണ്ട് . മലയാളത്തിലെ പ്രശസ്തയായ കവയിത്രിയായിരുന്ന ബാലാമണി അമ്മയുടെ കവിതയും ലളിതധാര നൃത്തശിൽപ്പമായി രൂപപ്പെടുത്തിയിട്ടുണ്ട് . വഡാലയിലെ ഡോ. അംബേദ്കർ കോളേജ് ഓഫ് കൊമേഴ്‌സിൽ വൈസ് പ്രിൻസിപ്പലായി ആയി വിരമിച്ച ലളിതധാര സാവിത്രിഭായി ഫുലെയുടെ ഇംഗ്ലീഷിലുള്ള കവിതകളുടെ പരിഭാഷയും എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഫെബ്രുവരി 1 ശനിയാഴ്ച , വൈകീട്ട് 6 മുതൽ കാസാരിയോ ആംഫി തിയേറ്ററിലാണ് ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം സംഘടിപ്പിക്കുന്നത് .
ടി.ആർ. ചന്ദ്രൻ , ഡോ .ശശികല പണിക്കർ , രാജൻ പുതിയേടം , രാംദാസ് കെ മേനോൻ , അഡ്വ. എ സുകുമാരൻ .
എന്നിവർ ആശംസകൾ നേരും . സിന്ധു നായർ പരിപാടികൾ ആവതരിപ്പിക്കും .നർത്തകി ശ്വേതാ വാരിയർ സമ്മാനദാനം നിർവഹിക്കും . ട്രൂ ഇന്ത്യൻ ഡാൻസ് അക്കാദമിയിലെ നൂറോളം നൃത്തവിദ്യാർഥികളുടെ ഭരതനാട്യം ശൈലിയിലുള്ള നൃത്ത പ്രകടനവും ഉണ്ടാകും .
പ്രവേശനം സൗജന്യം .കൂടുതൽ വിവരങ്ങൾക്ക് 9320986322 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .