കുംഭമേളക്കിടെ വൻ തീപിടുത്തം : തീയണക്കാനുള്ള ശ്രമം തുടരുന്നു
പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളക്കിടെ തീപിടിത്തം. സെക്‌ടർ 19ൽ ശാസ്‌ത്രിബ്രിഡ്‌ജിനടുത്താണ് തീപിടിത്തമുണ്ടായത്. ഇതേ തുടർന്ന് 18 ടെന്റുകൾ കത്തിനശിച്ചു .
.സംഭവസ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് 3 ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. സ്ഥലത്ത് തീയണക്കാനുള്ള ശ്രമം തുടരുകയാണ്.തീപിടിത്തത്തെ തുടർന്ന് സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വരുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കായന്ത്രണവിധേയമാക്കാൻ 15 ഫയർ എഞ്ചിനുകൾ സ്ഥലത്തുള്ളതായി കുംഭമേള ചീഫ് ഫയർ ഓഫീസർ പ്രമോദ് ശർമ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും (എൻഡിആർഎഫ്) അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയിട്ടുണ്ട്.