സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം : യഥാർത്ഥ പ്രതി അറസ്റ്റിൽ
മുംബൈ : നടൻ സെയ്‌ഫ് അലിഖാനെ മോഷണത്തിനിടയിൽ ആക്രമിച്ച സംഭവത്തിൽ 30 കാരനെ മുംബൈ പൊലീസ് അറസ്റ്റുചെയ്തു .
ഖാൻ്റെ വസതിയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാസർവാദാവലിയിലെ ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപത്ത് നിന്നാണ് 30 കാരനായ മുഹമ്മദ് ഷരീഫുൾ ഇസ്ലാം ഷഹ്സാദ് എന്ന പ്രതിയെ പിടികൂടിയത്. പ്രതി ആറുമാസം മുന്നെയാണ് മുംബയിലെത്തിയത് .വിജയദാസ് എന്നപേരിൽ ഒരു ഹൗസ്കീപ്പിംഗ് ഏജൻസിക്കു കീഴിൽ ഇയാൾ ജോലിചെയ്തു വരികയായിരുന്നു
“മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ സെയ്ഫിൻ്റെ വീട്ടിൽ പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതി ബംഗ്ലാദേശിയാണെന്ന് സംശയിക്കുന്നുണ്ട്”അറസ്റ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദീക്ഷിത് ഗെദം പറഞ്ഞു.
ഇയാളുടെ പക്കൽ ഇന്ത്യൻ രേഖകളൊന്നും ഇല്ലെന്നും ബംഗ്ലാദേശിയാണെന്ന് കാണിക്കുന്ന ചില കാര്യങ്ങൾ ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പേര് ബിജോയ് ദാസ് എന്നാക്കി മാറ്റിപ്രതി കഴിഞ്ഞ നാല് മാസമായി മുംബൈയിൽ താമസിക്കുന്നുണ്ടെന്നും ഗെഡം പറഞ്ഞു. ഇയാൾ ഒരു ഹൗസ് കീപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്നതായും അദ്ദേഹം അറിയിച്ചു.
ആറ് തവണ കുത്തേറ്റ സെയ്ഫ് അലി ഖാനെ ഓട്ടോറിക്ഷയിലാണ് നഗരത്തിലെ ലീലാവതി ആശുപത്രിയിൽ എത്തിച്ചത്.അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം നട്ടെല്ലിലാലിന്റെ ഭാഗത്ത് നിന്ന് 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഭാഗം നീക്കം ചെയ്തിരുന്നു.