ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി നാളെ ചുമതലയേൽക്കും

0

ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേ​ര​ത്തെ തു​റ​ന്ന വേ​ദി​യി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ൾ ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സത്യപ്രതിജ്ഞക്കായി ഡൊണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി.

തി​ങ്ക​ളാ​ഴ്ച വാ​ഷിങ്ടണിൽ മൈ​ന​സ് 12 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്. 40 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് തു​റ​ന്ന ​വേ​ദി​യി​ല്‍ ​നി​ന്നു മാ​റ്റു​ന്ന​ത്. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ക​മ​ല ഹാ​രി​സി​നെ തോ​ൽ​പ്പി​ച്ചാ​ണ് ട്രം​പ് ര​ണ്ടാം ത​വ​ണ​യും പ്ര​സി​ഡ​ന്‍റാ​യ​ത്. ച​ട​ങ്ങി​ലേ​ക്ക് ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിങ് അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ എ​ത്തി​യേ​ക്കും.

ഇ​ന്ത്യ​യി​ൽ നി​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​ർ ച​ട​ങ്ങി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ നാ​ളെ ​വ​രെ തു​ട​രും. പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന​ക​ൾ, വെ​ടി​ക്കെ​ട്ടു​ക​ൾ, റാ​ലി​ക​ൾ, ഘോ​ഷ​യാ​ത്ര​ക​ൾ, വി​രു​ന്നു​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ഇ​ന്ന് പ്രാ​ദേ​ശി​ക​സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​പി​റ്റോ​ൾ അ​രീ​ന​യി​ൽ വി​ക്‌​ട​റി പ​രേ​ഡ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.‌‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *