തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

0

തിരുവനന്തപുരം: കേരള പൊലീസിന്റെ തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. ഡ്യൂട്ടിയിലുണ്ടായിരുന്ന കമാൻഡൻ്റ് ഉൾപ്പെടെ 10 പേർക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസ് ഉദ്യോ​ഗസ്ഥരുടെ പക്കൽ നിന്ന് തോക്കും തിരകളും നഷ്ടമായത്. ഉദ്യോ​ഗസ്ഥ സംഘത്തിലുണ്ടായിരുന്ന ഒരു എസ് ഐ തോക്കും തിരയും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം. സേനയുടെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡ്യൂട്ടിക്കിടെ മദ്യപിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. കർശന നടപടി വേണമെന്നാണ് ‍ഡിജിപിയുടെ റിപ്പോർട്ടിലെ ശുപാർശ.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *