മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

പാലക്കാട് :മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.. നബീസയുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ വീട്ടില്‍ ബഷീര്‍ (33), ഭാര്യ കണ്ടമംഗലം സ്വദേശിനി ഫസീല (27) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യതെളിവുകളുടെയും ശാസ്ത്രീയമായ കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ മാത്രം കുറ്റം തെളിയിക്കപ്പെട്ട കേസിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് ശിക്ഷ പ്രതികൾ അനുഭവിക്കണം.