‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനം ഇന്ന് ഒരുമണിക്ക് ഹോളിഏഞ്ചൽസ് & ജൂനിയർ കോളേജിൽ
മുംബൈ : ഡോംബിവ്‌ലി ഹോളിഏഞ്ചൽസ് ആൻഡ് ജൂനിയർ കോളേജ് കെട്ടിടത്തിൽ ‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനത്തിനായി പൂർവ്വ വിദ്യാർത്ഥി ഒരുങ്ങുന്നു.വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച് നടത്തിയ സാഹസിക ‘ കയർ യാത്ര’ യിലൂടെ പ്രശസ്‌തനായ തോഷിത് നായിഡു , ഇന്ന് ജനുവരി 18 ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തൻ പഠിച്ച കോളേജ് കെട്ടിട സമുച്ഛയത്തെ ഉപയോഗിച്ചു കൊണ്ട് ‘ഹൈലൈനിംഗ് ‘ പ്രകടനം കാഴ്ചവെക്കും.
തോഷിത് നായിഡു ഡോംബിവ്‌ലി ഈസ്റ്റ് , ലോധഹെവനിൽ ചന്ദ്രേഷ് വില്ലയിലാണ് താമസിക്കുന്നത്.
ചെറിയ പ്രായം മുതലുള്ള സാഹസിക കായിക മേഖലയിലെ തോഷിതിൻ്റെ ധൈര്യവും അർപ്പണബോധവും വൈദഗ്ധ്യവുമാണ് പലരും അപൂർവമായി കടന്നുവരാറുള്ള ഈ രംഗത്തേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും അതിനൊരു വേദി ഒരുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും മറ്റുകുട്ടികൾക്കും ഇതുവലിയ പ്രചോദനമാകുമെന്നും ഹോളിഏഞ്ചൽസ് വിദ്യാലയങ്ങളുടെ മാനേജിംഗ് ഡയറക്റ്റർ ഡോ . ഉമ്മൻ ഡേവിഡ് പറഞ്ഞു.ഹോളിഏഞ്ചൽസ് ജൂനിയർ കോളേജിലെ ഒരു പൂർവ വിദ്യാർത്ഥി എന്ന നിലയിൽ തോഷിത്തിന്റെ ഉയരങ്ങളിലേക്കുള്ള സാഹസികയാത്രകളിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തോഷിതിന്റെ കായിക പ്രകടനം കാണാൻ എല്ലാ കായിക പ്രേമികളേയും ഹോളിഏഞ്ചൽസിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രിൻസിപ്പൽ ബിജോയ് ഉമ്മൻ പറഞ്ഞു.