ആംബുലൻസിനെ വഴിമുടക്കി കാറോടിച്ചത് ഡോക്ട്ടർ
കണ്ണൂർ :ഹൃദയാഘാതം വന്ന രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിനെ അരമണിക്കൂറോളം വഴി തടഞ് കാറോടിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞു. ഇരിട്ടിയിൽ ക്ലിനിക്ക് നടത്തുന്ന പിണറായി സ്വദേശിയും ഡോക്ട്ടറുമായ രാഹുൽ രാജാണ് പ്രതി.മോട്ടോർ വാഹന വകുപ്പ് ഇയാളെ വിളിച്ചു വരുത്തി പിഴയടപ്പിച്ചു .ആംബുലൻസ് ഡ്രൈവർ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു . കാർ വഴിതടഞ്ഞു ഓടിച്ചത് കാരണം കൃത്യസമയത്തു ആശുപത്രിയിലെത്താൻ സാധിക്കാത്തതു കൊണ്ടാണ് രോഗിയായ മട്ടന്നൂർ സ്വദേശി റുക്കിയ (61 )മരിക്കാനിടയായത് എന്ന ആരോപണമുയർന്നിരുന്നു.