“മാജിക് മഷ്‌റൂം ലഹരി വസ്തുവല്ല ” – ഹൈക്കോടതി
തിരുവനന്തപുരം :മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലഎന്ന് ഹൈക്കോടതി.ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിക്കുന്ന വേളയിലാണ് ഹൈക്കോടതിയുടെ വിചിത്രമായ നിരീക്ഷണം .അനധികൃതമായി മാജിക് മഷ്‌റൂം ക്യാപ്‌സൂളായും പൊടിയായും കടത്തിയ ‘ലഹരിക്കേസിൽ’പോലീസ് അറസ്റ്റു ചെയത ആൾക്ക് കോടതി ജാമ്യം അനുവദിച്ചു .
ഓസ്‌ട്രേലിയയിൽ ‘മാജിക് മഷ്‌റൂം’ എന്ന സൈലോസിബിന്‍ മഷ്‌റൂം കഴിച്ച 37കാരന്‍ ലഹരിയില്‍ ജനനേന്ദ്രിയം കോടാലി കൊണ്ട് വെട്ടിയരിഞ്ഞത് കഴിഞ്ഞ വര്ഷം ഒക്ടോബറിലാണ്.കടുത്ത വിഷാദത്തിനും മദ്യപാനത്തിനും അടിമയായ ഇയാള്‍ അവധിക്കാലമാഘോഷിക്കാനായി തന്റെ വീട്ടിലെത്തിയതായിരുന്നു.
ഈ വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം. തുടര്‍ന്നാണ് ഇദ്ദേഹം നാലോ അഞ്ചോ ‘മാജിക്’ മഷ്‌റൂം കഴിച്ചത്.
മാജിക് മഷ്‌റൂം കഴിച്ചിട്ടും തനിക്ക് മനസമാധാനം കിട്ടിയില്ലെന്നും ഇതിനുപിന്നാലെയാണ് ജനനേന്ദ്രിയം താന്‍ കഷ്ണങ്ങളായി വെട്ടിയരിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു.
ലഹരി വസ്തുവായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മാജിക് മഷ്‌റൂമില്‍ നിന്ന് വിഷാദരോഗത്തിനുള്ള മരുന്ന് ഉത്പാദിപ്പിക്കാമെന്ന് പഠനം നടന്നിട്ടുണ്ട് . സൈലോസൈബ് ക്യൂബെൻസിസ് എന്ന മാജിക് മഷ്റൂമില്‍ കാണപ്പെടുന്ന സൈലോസിബിന്‍ സംയുക്തമാണ് തലച്ചോറിനെ പുഃനക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. വിഷാദരോഗം ബാധിച്ച ആളുകള്‍ക്ക് സൈക്കോതെറാപ്പിയ്ക്കൊപ്പം സൈലോസിബിന്‍ നല്‍കി അടുത്തിടെ നടത്തിയ ഒരു പരീക്ഷണത്തിലാണ് ഇത് തെളിഞ്ഞത്.
കടുത്ത വിഷാദരോഗമുള്ള രോഗികളില്‍ 25 മില്ലി ഗ്രാം സൈലോസിബിന്‍ നല്‍കി പരീക്ഷിച്ചപ്പോള്‍ മൂന്നില്‍ ഒന്ന് രോഗികള്‍ക്കും വേഗത്തില്‍ രോഗം ഭേദമായതായി ഗവേഷകര്‍ കണ്ടെത്തി. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നടത്തിയ ഗവേഷണ ഫലങ്ങളെ അസാധാരണം എന്നാണ് ഗവേഷകര്‍ വിശേഷിപ്പിച്ചത്.