മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്; ഗവർണർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരുവശത്ത് എസ് എഫ് ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷ ഒരുക്കാൻ പറയുകയും ചെയ്യുന്നു. തനിക്ക് ഒന്നിനെയും ഭയമില്ല. പിണറായി വിജയന് ഇരട്ടത്താപ്പാണെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്. എസ് എഫ് ഐയുടേത് വളരെ മോശം പെരുമാറ്റമാണ്. തൃശ്ശൂർ എങ്ങണ്ടിയൂരിൽ ഗവർണറെ എസ് എഫ് ഐ പ്രവർത്തകർ വീണ്ടും കരിങ്കൊടി കാണിച്ചിരുന്നു. ഇതോടെയാണ് ഗവർണർ വിമർശന വർഷവുമായി രംഗത്തിറങ്ങിയത്