ഷാരോൺ വധക്കേസ് : ഗ്രീഷ്മ കുറ്റക്കാരി , ശിക്ഷാ വിധി നാളെ
തിരുവനന്തപുരം :കേരളത്തെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ വധക്കേസിൽ ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി.
രണ്ടാംപ്രതിയായ ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിട്ടു.
ഗ്രീഷ്മയ്ക്കെതിരെ കൊലപാതകം, വിഷം നൽകൽ, തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞു. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്.അതേസമയം മൂന്നാം പ്രതിയായ ഗ്രീഷ്‌മയുടെ അമ്മാവൻ നിർമ്മല കുമാരൻ നായർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. തെളിവ് നശിപ്പിക്കാൻ സഹായം ചെയ്‌തതായി കോടതി കണ്ടെത്തി.
ഗ്രീഷ്‌മയുടെ അമ്മയെ വെറുതെ വിട്ടതിൽ അപ്പീൽ നൽകുമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറഞ്ഞത്. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും.പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ക്കു ശേഷമാണ്ഇന്നത്തെ കോടതിയുടെ വിധി.
2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. പുതിയൊരു വിവാഹബന്ധം ഒത്തുവന്നപ്പോൾ വർഷങ്ങളായി സ്നേഹിച്ച കാമുകനെ എന്നന്നേക്കുമായി ഒഴിവാക്കാൻ വേണ്ടി ഒരു യുവതി നടത്തിയ കൊലപാതകമാണ് ഷാരോൺ വധം.മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. ജ്യൂസിൽ പാരസെറ്റമോൾ അമിതമായി പൊട്ടിച്ചു കലർത്തി ജ്യൂസ് ചലഞ്ച് നടത്തിയ ആദ്യ ശ്രമത്തിന്റെ പരാജയത്തിനുശേഷം കഷായത്തില്‍ വിഷം ചേര്‍ത്ത് കാമുകനെ ഇഞ്ചിഞ്ചായി മരണത്തിലേക്ക് തള്ളിവിട്ട ഒരു കാമുകി കേരളത്തിനു അത്രകണ്ട് പരിചിതമല്ലാത്ത മുഖമാണ്. ഗ്രീഷ്മയുടെ കൊടും ക്രൂരത സമാനതകളില്ലാത്തതും . മരണക്കിടക്കയില്‍ കിടക്കുമ്പോഴും താന്‍ ജീവനു തുല്യം സ്‌നേഹിച്ച പെണ്‍കുട്ടിയെ ഒറ്റുകൊടുക്കാതെ മരണത്തിലേക്ക് കടന്നുപോയ ഷാരോണ്‍ രാജ്!!
മലയാളികൾ അവിശ്വസനീയതോടെ കേട്ട ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് ഒടുവില്‍ കോടതി കണ്ടെത്തിയിരിക്കുന്നു!
ഇനി കൊടും വഞ്ചനയ്ക്ക് കോടതി വിധിക്കുന്ന ശിക്ഷ എന്തായിരിക്കുമെന്നറിയാനുള്ള ആകാംഷയും കാത്തിരിപ്പുമാണ് ഷാരോണിന്റെ ബന്ധുക്കളെപ്പോലെ സംഭവമറിഞ്ഞ ഓരോ മനുഷ്യരും !