ഡോംബിവലി മന്ദിര സമിതി വാർഷികാഘോഷം ജനു :19 ന്
ഡോംബിവലി: ശ്രീ നാരായണ മന്ദിര സമിതി ഡോംബിവലി- താക്കുർളി യൂണിറ്റിന്റെ 19 -മതു വാർഷികാഘോഷം ജനു :19 ന് ഞായറാഴ്ച ഡോംബിവലി ഈസ്റ്റിലെ കമ്പൽപാഡ – മോഡൽ കോളേജിൽ വെച്ച് നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ. കെ. രാജു അറിയിച്ചു. വൈകീട്ട് 5നു ഗുരുപൂജ, 5 .30 മുതൽ കലാപരിപാടികൾ,
വൈകുന്നേരം 7 മുതൽ സാംസ്കാരിക സമ്മേളനം. പ്രസിഡന്റ് എം. ഐ. ദാമോദരൻ അധ്യക്ഷത വഹിക്കും. മഹാരാഷ്ട്ര മുൻ മന്ത്രി രവീന്ദ്ര ചവാൻ മുഖ്യാതിഥിയായിരിക്കും. ബില്ലവർ അസോസിയേഷൻ മുൻ ചെയർമാൻ സാദാശിവ് ജി. സുവർണ വിശിഷ്ടാതിഥിയായിരിക്കും. എൻ. മോഹൻദാസ്, ഒ. കെ. പ്രസാദ്, പി. കെ. ആനന്ദൻ, സുമപ്രകാശ്, കെ. കെ. രാജു, സുനി സോമരാജൻ എന്നിവർ പ്രസംഗിക്കും.
8 .15 മുതൽ കലാപരിപാടികൾ തുടരും. വിദ്യാർഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം നടക്കും . ഫോൺ: 8850561775 .