ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം
കരുനാഗപ്പള്ളി: ഇടക്കുളങ്ങര ശ്രീ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പറക്കെഴുന്നെള്ളിപ്പ് മഹോത്സവം ഇന്ന് (വെള്ളി) ആരംഭിച്ചു. നാലു കരയുള്ള ക്ഷേത്രത്തിന്റെ ഒന്നാം കരയായ കല്ലേലിഭാഗം കരയിലാണ് ആരംഭിച്ചത്. കല്ലേലിഭാഗം മൂലംകുഴി വീട്ടിൽ നിന്നും ആദ്യ പറ സ്വീകരിച്ചു. 2025 ജനുവരി 17,18,20,21,22 എന്നി തീയതികളിൽ കല്ലേലിഭാഗം കരയിലും 2025 ജനുവരി 24,25,27,28,29 എന്നി തീയതികളിൽ പുലിയൂർ വഞ്ചി തെക്കേ കരയിലും 2025 ജനുവരി 31, ഫെബ്രുവരി 01,03, എന്നി തീയതികളിൽ മുഴങ്ങോടി കരയിലും 2025 ഫെബ്രുവരി 05,06,07, എന്നി തീയതികളിൽ പുലിയൂർ വഞ്ചി വടക്കേ കരയിലും പറക്കെഴുന്നെള്ളിപ്പ് മഹോത്സവം നടക്കും.
ഓരോ കരയിലും പറയിടീൽ മഹോത്സവം അവസാനിക്കുന്ന ദിവസം യഥാക്രമം 2025 ജനുവരി 22 നു കല്ലേലിഭാഗം കളീക്കൽ ക്ഷേത്രത്തിൽ നിന്നും, ജനുവരി 29 നു തച്ചിലേത്ത് കാവിൽ നിന്നും, ഫെബ്രുവരി 03 നു മുഴങ്ങോടി ആൽത്തറയിൽ നിന്നും ഫെബ്രുവരി 07 നു കോമളത്ത് കളരിയിൽ നിന്നും താലപ്പൊലിയോടെ കൂടിയ എതിരേപ്പ് ഘോഷയാത്രയും ഉണ്ടായിരിക്കും