കൂട്ടക്കൊല :ചേന്ദമംഗലത്ത് യുവാവ് 3 പേരെ ഇരുമ്പു പൈപ്പ് കൊണ്ട് അടിച്ചു കൊന്നു
എറണാകുളം : ഒരു കുടുംബത്തിലെ മൂന്നുപേരെ ഇരുമ്പു പൈപ്പ് കൊണ്ട് അടിച്ചു കൊന്നു .. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ .
പോലീസിൻ്റെ ഗുണ്ടാപട്ടികയിലുള്ള റിതു (28 )വിനെ പോലീസ് അറസ്റ്റുചെയ്തു.ഇയാൾ നേരത്തെ മൂന്നുകേസുകളിൽ പ്രതിയാണ് . .ഉഷ ,വേണു ,വിനിഷ എന്നിവരാണ് കൊല്ലപ്പെട്ടത് . വിനീഷയുടെ ഭർത്താവ് ജിതിന്റെ നില അതീവ ഗുരുതര മെന്ന് പോലീസ് .വളർത്തുപട്ടിയുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് കൊലയ്ക്കു പിന്നിലെന്ന് അക്രമിക്കുന്നതിനു തൊട്ടുമുന്നെ വിനീഷ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പറയുന്നു.റിതുവിൻറെ കൈയിൽ ഇരുമ്പു പൈപ്പാണ് കാണുന്നത്.
കൊലപാതകി ലഹരിക്കടിമയാണെന്ന് അയൽവാസികൾ പറയുന്നു.