ISROചരിത്രം സൃഷ്ട്ടിച്ചു: ഇന്ത്യ സ്‌പേഡെക്‌സ് ഡോക്കിങ് പൂർത്തിയാക്കിയ നാലാമത്തെ രാജ്യം
ഐഎസ്ആർഒ ചരിത്രം സൃഷ്ട്ടിച്ചു:സ്‌പേഡെക്‌സ് ഡോക്കിങ് പൂർത്തിയാക്കിയ നാലാമത്തെ രാജ്യം
ന്യൂഡല്‍ഹി : ബഹിരാകാശ രംഗത്ത് പുതിയൊരു നാഴിക്കല്ലിട്ട് ഐഎസ്ആര്‍ഒ. സ്‌പേഡെക്‌സ് ഉപഗ്രഹങ്ങളുടെ ഡോക്കിങ് വിജയകരമായി പൂർത്തിയാക്കി. ഇന്ന് രാവിലെയാണ് ഡോക്കിങ് പൂര്‍ത്തിയായത്. ഐഎസ്ആര്‍ഒയുടെ മൂന്നാം ഉദ്യമത്തിലാണ് പരീക്ഷണം വിജയമായത്.
ഇതോടെ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ബഹിരാകാശ ഡോക്കിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയ മറ്റ് രാജ്യങ്ങൾ.സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ജനുവരി 7, 9 തീയതികളിൽ പ്രഖ്യാപിച്ചിരുന്ന ഡോക്കിങ്ങുകള്‍ ഒഴിവാക്കിയിരുന്നു. ചെറു ബഹിരാകാശ വാഹനങ്ങള്‍ ഉപയോഗിച്ച് സ്‌പെയ്‌സ് ഡോക്കിങ് നടത്തുകയെന്ന ലക്ഷ്യവുമായി 2024 ഡിസംബർ 30 ന് ആണ് ഏജൻസി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്.