ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തു
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്‌ജിയായി മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കെ വിനോദ് ചന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ചന്ദ്രൻ സത്യപ്രതിജ്ഞ ചെയ്‌തതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ സുപ്രീം കോടതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 33 ആയി.
ജനുവരി 7 ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് ചന്ദ്രനെ സുപ്രീം കോടതി ജഡ്‌ജിയായി ഉയർത്താൻ ശുപാർശ ചെയ്‌തിരുന്നു. ഇതിനുപിന്നാലെ ഒരാഴ്‌ചയ്ക്കുള്ളിൽ ജസ്റ്റിസ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ഉയർത്താനുള്ള ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ജസ്റ്റിസുമാരായ ബി ആർ ഗവായി, സൂര്യകാന്ത്, ഹൃഷികേശ് റോയ്, അഭയ് എസ് ഓക എന്നിവരായിരുന്നു കൊളീജിയത്തിലെ അംഗങ്ങള്‍.011ല്‍ കേരള ഹൈക്കോടതി ജഡ്‌ജിയായി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പ്രവര്‍ത്തിച്ചിരുന്നു. 2023 മാർച്ച് 29 ന് പട്‌നയിലെ ഹൈക്കോടതി ഓഫ് ജുഡീഷ്യറിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചു. 11 വർഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്‌ജിയായും ഒരു വർഷത്തിലേറെയായി ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.